psc
പി.എസ്.സി

കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 344/2014 പ്രകാരം വിജ്ഞാപനം ചെയ്ത അറ്റൻഡർ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട പുരുഷൻമാർക്ക് (ഭിന്നശേഷി വിഭാഗം ഒഴികെ) 11, 12 തീയതികളിൽ രാവിലെ 7.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റും പ്രമാണപരിശോധനയും നടത്തും.
പട്ടികജാതി/പട്ടികവർഗ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ, കാറ്റഗറി നമ്പർ 616/2017 പ്രകാരം വിജ്ഞാപനം ചെയ്ത, പ്യൂൺ/വാച്ച്മാൻ (എൻ.സി.എ.- മുസ്ലിം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 12 ന് രാവിലെ 7.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റും പ്രമാണപരിശോധനയും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ.2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546434). അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ. സൈക്കിൾ കൊണ്ടുവരണം.


അഭിമുഖം

ഹോമിയോപ്പതി/ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 542/2017 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേക്ക് 12, 13, 18, 19, 20 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം (ആദ്യഘട്ടം) നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546440)


പ്രമാണപരിശോധന

കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിൽ, കാറ്റഗറി നമ്പർ 568/2017 പ്രകാരം, വിജ്ഞാപനം ചെയ്ത ടെക്നിക്കൽ അസിസ്റ്റന്റ്/സീറോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 12 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1.സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546325).