m-s

വർക്കല: ശ്രീകൃഷ്‌ണ നാട്യ സംഗീത അക്കാഡമിയും എം.എസ്. സുബുലക്ഷ്‌മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എം.എസ്. സുബുലക്ഷ്‌മി സംഗീതോത്സവം തുടങ്ങി. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അക്കാഡമി ഡയറക്ടർ ഡോ. എം. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ്. കൃഷ്ണകുമാർ, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, ഡോ. റേസുധൻ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. സംഗീതോത്സവത്തിൽ ഇന്ന് വൈകിട്ട് 6ന് മഹതി ചെന്നൈയുടെ സംഗീതക്കച്ചേരി നടക്കും. 12ന് സംഗീതോത്സവം സമാപിക്കും.