തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പരിധിയിലെ യൂത്ത്മൂവ്മെന്റ് രൂപീകരണ അഞ്ചാംഘട്ട മേഖലാ സമ്മേളനം അമ്പലത്തറ ശാഖയിൽ യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, ഡയറക്ടർ ബോർഡ് മെമ്പർമാരായ കരിക്കകം സുരേഷ്, കടകംപള്ളി സനൽ, ശാഖ പ്രസിഡന്റ്, സെക്രട്ടറി, അമ്പീശൻ, യൂത്ത് മൂവ്മെന്റ് മുൻ ജില്ലാ കൺവീനർ അരുൺ അശോക്, സൈബർ സേന ജില്ലാ വൈസ് ചെയർമാൻ കുളത്തൂർ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.14ന് കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ നടക്കുന്ന യൂത്ത് മൂവ്മെന്റ് നേതൃത്വ ക്യാമ്പ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് സുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥി ആയിരിക്കും.