പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിന്റെ പ്രാക്ടിക്കൽ 12 മുതൽ 17 വരെ നടത്തും.
മൂന്നാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 6 മുതൽ 10 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
ലാബ്/പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) ജൂലായ് 2019 (സപ്ലിമെന്ററി) സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ജിയോ ടെക്നിക്കൽ എൻജിനിയറിംഗ്, എൻവയൺമെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ ലാബ്/പ്രാക്ടിക്കൽ പരീക്ഷകൾ 10, 11 തീയതികളിൽ നടക്കും.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ബി.കോം എസ്.ഡി.ഇ റഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി (2017 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (വിദൂര വിദ്യാഭ്യാസം - 2017 അഡ്മിഷൻ), ബി.എ എസ്.ഡി.ഇ (സി.എസ്.എസ്) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ) ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയാണ് പരീക്ഷ.
പരീക്ഷ മാറ്റി
11 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്, ബി.എസ്.സി കെമിസ്ട്രി ഇൻഓർഗാനിക് കെമിസ്ട്രി III (2017 അഡ്മിഷൻ), ഇൻഓർഗാനിക് കെമിസ്ട്രി III (2014 - 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു.
മൂല്യനിർണയ ക്യാമ്പ്
മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ടീച്ചേഴ്സ് ട്രെയിനിംഗ് എഡ്യൂക്കേഷൻ കേന്ദ്രങ്ങളിലെയും റഗുലർ ക്ലാസുകൾ 11 മുതൽ 13 വരെ റദ്ദ് ചെയ്തുകൊണ്ടു നടത്തുന്നതിനാൽ എല്ലാ അദ്ധ്യാപകരും മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കണം. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
പ്രോജക്ട് സമർപ്പിക്കാം
വിദൂര വിദ്യാഭ്യാസ വിഭാഗം 2017 അഡ്മിഷൻ നാലാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ മൈനർ പ്രോജക്ട് 31 ന് മുൻപ് വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ സമർപ്പിക്കണം.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 11 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ മോർണിംഗ് ബാച്ചിൽ സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. അഡ്മിഷന് പി.എം.ജി ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523.
സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡ് 2019
സി.ആർ റാവു അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് (AIMSCS) സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡ് 2019 സംഘടിപ്പിക്കുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും സീനിയർ തലത്തിലും 9, 10 ക്ലാസുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജൂനിയർ തലത്തിലും മൽസരിക്കാം. കേരള സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം. 16 ന് മുൻപ് www.crraoasima.org ൽ രജിസ്റ്റർ ചെയ്യണം.
തിരുവനന്തപുരം,