തിരുവനന്തപുരം: കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 538 പ്രകാരം വിജ്ഞാപനം ചെയ്ത സിസ്റ്റം അനലിസ്റ്റ് (പട്ടികവർഗ വിഭാഗക്കാർക്ക് മാത്രമായുളള പ്രത്യേക നിയമനം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 382/2017 പ്രകാരം വിജ്ഞാപനം ചെയ്ത ഷിഫ്റ്റ് സൂപ്പർവൈസർ (ഫാക്ടറി) തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്താനും, എൻ.സി.സി വകുപ്പിൽ കാറ്റഗറി നമ്പർ 380/2018 പ്രകാരം വിജ്ഞാപനം ചെയ്ത ബോട്ട്കീപ്പർ (എൻ.സി.എ.- പട്ടികജാതി) നീന്തലും പ്രായോഗികപരീക്ഷയും നടത്താനും തീരുമാനമായി.