തിരുവനന്തപുരം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച കരോൾ ഗാന സന്ധ്യയോടെ തലസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ജെയിംസ് ജോസഫ്, സ്പിരിച്വൽ കമ്മിറ്റി ചെയർമാൻ ഡോ. കോശി എം ജോർജ്, ജനറൽ സെക്രട്ടറി ഷാജി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. വൈ.എം.സി.എ ക്വയർ ആദ്യ കരോൾ ഗാനം ആലപിച്ചു. തുടർന്ന് വഴുതക്കാട് ശാലോം മാർത്തോമ്മ ചർച്ച്, പുന്നൻറോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ,നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, പാറ്റൂർ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, പാളയം സി.എസ്.ഐ മറ്റീർ മെമ്മോറിയൽ ചർച്ച്, പാളയം സി.എസ്.ഐ ചർച്ച് തുടങ്ങിയ നഗരത്തിലെ 13പള്ളികളിൽ നിന്നുള്ള ഗായക സംഘങ്ങൾ കരോൾ ഗാനസന്ധ്യയിൽ പങ്കെടുത്തു.