keram

കിളിമാനൂർ: മടവൂർ ഗവ.എൽ.പി സ്കൂളിൽ കേരോത്സവം സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ജോയ്. എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു , കേരളാ ധാതുവികസന കോർപറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, ഷൈജുദേവ്, ലീന തുടങ്ങിയവർ പങ്കെടുത്തു. നാളികേരം ചേർന്ന് പലതരം ഭക്ഷണസാധനങ്ങൾ, വിവിധ തരം ഇളനീരുകൾ, കുരുത്തോല ഉത്പന്നങ്ങൾ, അലങ്കാരവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, തെങ്ങിൻ പൂക്കുല രസായനം, ഉറി, അടുക്കള ഉപകരണങ്ങൾ, കൊതുമ്പുവള്ളം, ചിരട്ട ഉത്പന്നങ്ങൾ,തൊണ്ട് കൊണ്ടുള്ള വിവിധ കൗതുകവസ്തുക്കൾ, ഈർക്കിൽ കൊണ്ടുണ്ടാക്കിയ കൊട്ടാര വിസ്മയങ്ങൾ തുടങ്ങി കേരോല്പന്നങ്ങളുടെ വിസ്മയക്കാഴ്ചകളാണ് കുട്ടികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് പ്രദർശനത്തിനായി ഒരുക്കിയത്.