remya

തിരുവനന്തപുരം: സ്വന്തമായി വീടോ ഭൂമിയോ ഇല്ലാതെ മാതാവിനൊപ്പം ആമയിഴഞ്ചാൻ തോടിന്റെ സമീപത്ത് ഷെഡ് കെട്ടി താമസിക്കുന്ന പട്ടം വാർഡ് കൗൺസിലർ രമ്യ രമേഷിന് വിവാഹ സമ്മാനമായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 3 ലക്ഷം രൂപ നൽകി. നഗരസഭയിലെ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് വിവാഹം നടക്കുക. മലയിൻകീഴ് സ്വദേശിയായ മനുവാണ് വരൻ. ലുലുഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ രമ്യയുടെ വീട്ടിലെത്തി ചെക്ക് കൈമാറി. കൗൺസിലർമാരായ ഹിമസിജി, വി. ഗിരികുമാർ, ആശാനാഥ്, തുടങ്ങിയവരും പങ്കെടുത്തു.