കാട്ടാക്കട: നെയ്യാർ ഡാമിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു. വാഴിച്ചൽ മഞ്ചംകോട് ആറ്റൂർ ശ്രീഭവനിൽ ശ്രീനാഥാണ് (31) കഴിഞ്ഞ ദിവസം പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 4ന് പുരവിമലയിൽ ഡ്യൂട്ടിക്കെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും വാച്ചർമ്മാരെയും ആക്രമിച്ചതിനാണ് നെയ്യാർഡാം എസ്.ഐ എസ്. സാജുവും സംഘവും ഇയാളെ അറസ്റ്റുചെയ്‌തത്.