പാലോട്: ചെറുമകൻ ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ നിന്നു തെറിച്ചു വീണ് പാലുവള്ളി ഗവ. യു.പി.എസ് താത്കാലിക ജീവനക്കാരിക്ക് ദാരുണാന്ത്യം. പച്ച നല്ലാം കോട്ടുകോണത്ത് വീട്ടിൽ സോമന്റെ ഭാര്യ കുമാരി (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൂത്ത മകളുടെ മകൻ ഓടിച്ചിരുന്ന ബൈക്കിന് കുറുകെ പട്ടി ചാടിയതിനെ തുടർന്ന് ബ്രേക്ക് പിടിച്ചപ്പോഴാണ് കുമാരി റോഡിലേക്ക് തലയിടിച്ചു വീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ സംസ്കരിച്ചു. മക്കൾ:പ്രഭ,പ്രമീള.മരുമക്കൾ:തങ്കമണി,ശിവകുമാർ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.