നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ 16-ാമത് വാർഷികാഘോഷം
പ്രശസ്ത പിന്നണിഗായകനും തിരുവനന്തപുരം ആകാശവാണി അസിസ്റ്റന്റ് ഡയറക്ടറുമായ ജി. ശ്രീറാം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ
നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാർ കെ.കെ. ഷിബു അദ്ധ്യക്ഷനായിരുന്നു.
സ്‌കൂൾ ചെയർമാൻ വി. വേലപ്പൻ നായർ, സ്‌കൂൾ പ്രിൻസിപ്പൽ ജി.പി. സുജ,
സീനിയർ പ്രിൻസിപ്പൽ എസ്. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.