തിരുവനന്തപുരം : അമൃത യുവധർമ്മധാരയുടെ നേതൃത്വത്തിൽ കൈമനം മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന ഗീതാജ്ഞാന മത്സരത്തിൽ അചൽ കൃഷ്ണ( നന്ദിയോട് എസ്. കെവി. സ്കൂൾ) ഒന്നാം സ്ഥാനവും കെ.ആർ. വൈശാഖ് ( ചിന്മയ വിദ്യാലയം ആറ്രുകാൽ), അവന്തിക(അമൃത കൈരളി വിദ്യാഭവൻ നെടുമങ്ങാട്) എന്നിവർ രണ്ടാംസ്ഥാനവും നേടി. കൈമനം ആശ്രമ മഠാധിപതി ശിവാമൃത ചൈതന്യ, ആകാശ വാണി അസി. ഡയറ്കടർ എസ്. രാധാകൃഷ്ണൻ, ബോധാനന്ദാശ്രമം അ‌ഡ്മിനിസ്ട്രേറ്രർ എ.കെ. അജിത് കുമാർ എന്നിവരാണ് വിജയികളെ നിർണയിച്ചത്.