jellikkettu-

തിരുവനന്തപുരം: യുദ്ധം,​ സംഘർഷം, അത് ഉണർത്തുന്ന പുതിയ രാഷ്ട്രീയ ചിന്തകൾ,​ വിശപ്പിനുപോലുമുണ്ട് രാഷ്ട്രീയം,​ പിന്നെ മാനസിക പിരിമുറുക്കവും... ലോക സിനിമ പുതിയ കാഴ്ചകളാണ് ഡെലിഗേറ്റുകൾക്കായി സമ്മാനിക്കുന്നത്. മേള നാലാം ദിവസം പിന്നിടുമ്പോൾ ഏറ്റവും മികച്ച ചിത്രമേത് എന്ന ചോദ്യത്തിനു മാത്രം ഉത്തരമായിട്ടില്ല.

മദ്ധ്യ ആഫ്രിക്കയിൽ നടന്ന ആഭ്യന്തര കലാപത്തിന്റെ ചിത്രങ്ങളെടുക്കാനായി എത്തുന്ന കാമില്ല എന്ന വനിതാ ഫോട്ടോഗ്രാഫറുടെ സാഹസികമായ അനുഭവങ്ങളുടെ നേർക്കാഴ്ച ഒരുക്കിയ 'കാമില്ല' എന്ന മത്സരവിഭാഗത്തിലെ ചിത്രം ഇന്നലെ പ്രേക്ഷകരെ പിടിച്ചുലച്ചു. കലാപഭൂമിയിലേക്ക് ഇറങ്ങിയ സങ്കല്പ കഥാപാത്രമായിരുന്നില്ല കാമില്ല. യഥാർത്ഥത്തിൽ സംഭവിച്ചത് ബോറിസ് ലോകിൻ സിനിമയാക്കുകയായിരുന്നു.

മേളയിൽ ഇന്ന് വൈവിദ്ധ്യങ്ങളുടെ 63 സിനിമാക്കാഴ്ചകൾ ഉണ്ടാകും.പെർസിമ്മൺസ് ഗ്രൂ , ബോറിസ് ലോജ്‌കൈന്റെ കാമിൽ, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനം മുഖ്യ വേദിയായ ടാഗോറിൽ ഇന്ന് നടക്കും. ഇതുൾപ്പെടെ ഒൻപത് മത്സര ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുള്ളത്.

ബ്രെറ്റ് മൈക്കിൾ ഇൻസിന്റെ ഫിലാസ് ചൈൽഡ്,മൈക്കിൾ ഇദൊവിന്റെ ദി ഹ്യൂമറിസ്റ്റ്, അലൻ ഡബർട്ടണിന്റെ പാക്കററ്റ്, മാർക്കോ സ്‌കോപ്പിന്റെ ലെറ്റ് ദെയർ ബി ലൈറ്റ് എന്നീ ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.