ആര്യനാട്:തെങ്ങിൽ കയറുന്നതിനിടെ വീണ് തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് ഇടയ്ക്കോട് പുല്ലുവെട്ടുകോണം വീട്ടിൽ സെൽവരാജ് (63) ആണ് മരിച്ചത്.ഇയാളുടെ മകൾ ആര്യനാട് ഇറവൂർ വയലിക്കടയിൽ താമസിക്കുന്ന സിമിയുടെ വീട്ടിലെ തെങ്ങിൽ കയറുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ആര്യനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:വസന്ത.മകൻ:സിബിൻ.