കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഗ്രന്ഥശാല ഉപദേശക സമിതി ചെയർമാൻ കെ. ഗിരി ക്രിസ്‌മസ് കരോൾ ഉദ്‌ഘാടനം ചെയ്‌തു. ഗ്രന്ഥശാല സംഘാടക സമിതി അംഗങ്ങളായ ജ്യോതിഷ് വിശ്വംഭരൻ, സുജിത് എസ്.പി, അനിക്കുട്ടൻ. എസ്, രതീഷ് കുമാർ, വിജയകുമാർ, വിനോദ്. ആർ, വിശാഖ്. വി, വൈശാഖ്. വി.പി, വിശാഖ്. ആർ എന്നിവർ നേതൃത്വം നൽകി. ക്രിസ്‌മസ് കരോൾ 14, 15, 22 തീയതികളിൽ വീടുകൾ സന്ദർശിക്കും.