കുറ്റിച്ചൽ:സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച തുക ജില്ലാ എക്സിക്യൂട്ടീവ് അംഗം പൂവച്ചൽ ഷാഹുൽ ബ്രാഞ്ച് സെക്രട്ടറി ഷിഹാബുദ്ദീന്റെ നിന്നും ഏറ്റു വാങ്ങി.കോട്ടൂർ അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു.വിവിധ ലോക്കൽ കമ്മിറ്റികളിലെ ബ്രാഞ്ചുകളിൽ നിന്ന് സമാഹരിച്ച ഫണ്ട് മണ്ഡലം സെക്രട്ടറി റഷീദ് ഏറ്റുവാങ്ങി.വിവിധ കേന്ദ്രങ്ങളിൽ ഉഴമലയ്ക്കൽ ശേഖരൻ,അരുവിക്കര വിജയൻ നായർ,ജി.രാജീവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മാരായ പൂവച്ചൽ ഷാജി,പുറുത്തിപ്പാറ സജീവ് ,കളത്തറ മധു ,വെള്ളനാട് ഹരിഹരൻ,ടി.പൂമണി,ആർ.കെ.ഷിബു,എ.ഐ.എസ്.ഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ മണ്ഡലം കമ്മിറ്റി അംഗങ്ങളായ പുതുക്കുളങ്ങര ഹരി ഉഴമലയ്ക്കൽ സുനിൽ കുമാർ ,ഈഞ്ചപ്പുരി സന്തു,വിനോദ് കയറ,സുകുമാരൻ നായർ മനോഹരൻ കാണി തുടങ്ങിയവർ പങ്കെടുത്തു.