കോവളം: കുന്നുംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 123-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള കാവടിഘോഷയാത്ര ഇന്ന് രാവിലെ 8ന് നടക്കും. 11.30ന് കാവടി അഭിഷേകം, പഞ്ചാമൃതാഭിഷേകം, വിശേഷാൽ അഭിഷേകങ്ങൾ എന്നിവ നടക്കും. തുടർന്ന് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ ശതകലശാഭിഷേകം, 12.30ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 5ന് കാപ്പഴിക്കൽ, 5.30ന് തൃക്കാർത്തിക ദീപം തെളിക്കൽ, 6.30ന് വിശേഷാൽപൂജ, അലങ്കാര ദീപാരാധന, 7ന് പുഷ്ഭാഭിഷേകം, 7.30ന് മംഗളാരതി, 8ന് ഭജന എന്നിവ നടക്കും.