വർക്കല:ചിറയിൻകീഴ് - വർക്കല താലൂക്ക് സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ പതിനൊന്നു മണ്ഡലങ്ങളിലും ഇടതു സഹകരണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടു.

പ്രാഥമികകാർഷിക വായ്പ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളുടെ മണ്ഡലത്തിൽ നിന്നും ആർ.രാമു, എം.മുരളിധരൻ,കെ.വിജയൻ,എ.നഹാസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.പ്രാഥമിക കാർഷിക ഇതര സംഘം പ്രതിനിധിയായി ജി.വിജയകുമാർ,ക്ഷീര -മൽസ്യസംഘം പ്രതിനിധിയായി ഇ.എം.റഷീദ്,വ്യവസായ സംഘം പ്രതിനിധിയായി പി.മുരളീധരൻ നായർ,ജീവനക്കാരുടെ മണ്ഡലം പ്രതിനിധികളായി വി.വിജയകുമാർ,എം.എൻ.ഷൈലജാ,പട്ടികജാതി മണ്ഡലം പ്രതിനിധിയായി സി.സുര,വനിതാ മണ്ഡലം പ്രതിനിധിയായി വി.രാജമണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.