ബാലരാമപുരം: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ അസഭ്യം പറഞ്ഞ് കൈയ്യേറ്റെ ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. നെല്ലിവിള മൈലമൂട് കുണ്ടറ മേലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനു(23), വെങ്ങാനൂർ ഇടുവ കോളനിയിൽ തങ്കൂട്ടൻ (24) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിവിള മൈലമൂടിന് സമീപം മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും വർദ്ധിച്ചെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയ ബാലരാമപുരം പൊലീസിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സി.ഐ ജി.ബിനു, എസ്.ഐമാരായ വിനോദ് കുമാർ,തങ്കരാജ്,എ.എസ്.ഐമാരായ ജ്യോതിഷ് കുമാർ,സജീവ്,സാജൻ, അനികുമാർ, സജിത്ത് ലാൽ എന്നിവരുടെ നേത്യത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.