തിരുവനന്തപുരം: പങ്കജകസ്തൂരി ആയൂർവേദ മെഡിക്കൽ കോളേജിൽ 12,13 തീയതികളിൽ അന്വീക്ഷികി സെമിനാർ സീരിസിന്റെ ഭാഗമായി ആയുർവേദ ആൻഡ് യൂറോളജി എമർജിംഗ് ട്രെൻഡ്സ് ഇൻ മാനേജ്മെന്റ് ആൻഡ് പ്രിവെൻഷൻ എന്ന വിഷയത്തിൽ ആയൂർവേദ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ആയൂർവേർദ, ആധുനിക വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭ ഡോക്ടർമാർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 700ൽപരം പ്രതിനിധികൾ പങ്കെടുക്കും. മൂത്രാശയസംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിരോധ മാർഗങ്ങളും ചികിത്സാ രീതികളും ചർച്ച ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രബന്ധ മത്സരങ്ങളുമുണ്ടാകും. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: www.pkamc.ac.in.