pvswambharan

പാറശാല: സോഷ്യലിസ്റ്റ് നേതാവ്, എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി കൺവീനർ, ജനതാദൾ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മുൻ എം.പി പി.വിശ്വംഭരന്റെ മൂന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന അനുസ്മരണ സമ്മേളനം ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അഡ്വ.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. ജമീലാ പ്രകാശം, പനയ്‌ക്കോട് മോഹനൻ, പ്രശാന്ത് മിത്രൻ, വി.സുധാകരൻ, കോളിയൂർ സുരേഷ്, കെ.എസ്.ബാബു, സജീർ രാജകുമാരി, വല്ലൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.