block-panchayath

മലയിൻകീഴ്:നേമം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷണന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഗിരിജ,സ്പോട്സ് കമ്മറ്റി ചെയർമാൻ വിനുകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീയ ദർശിനി,സെക്രട്ടറി അജികുമാർ എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.