chelsea
chelsea

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമികറൗണ്ടിലെ അവസാന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുമ്പോൾ നോക്കൗട്ടിലേക്ക് ബർത്ത് തേടി പ്രമുഖ ക്ളബുകളായ ചെൽസിയും ഇന്റർമിലാനും.

ഇംഗ്ളീഷ് ക്ളബ് ചെൽസിക്ക് ഇന്ന് ലില്ലെയുമായാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ എട്ട് പോയിന്റായി മൂന്നാംസ്ഥാനത്താണ് ചെൽസി. ലില്ലെയ്ക്ക് ഒരു പോയിന്റേയുള്ളൂ. ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. എന്നാൽ ലില്ലെയ്ക്കെതിരെ ജയിച്ചാലും ചെൽസിക്ക് ബർത്ത് ഉറപ്പില്ല എന്ന സ്ഥിതിയാണ്. കാരണം രണ്ടാംസ്ഥാനത്തുള്ള അയക്സിനും എട്ട് പോയിന്റുണ്ട്. അവർ ഗ്രൂപ്പിലെ ഒന്നാമൻമാരായ അയാക്സിനെ വൻമാർജിനിൽ അട്ടിമറിച്ചാൽ ചെൽസിക്കാണ് തട്ടുകേട്.

ഗ്രൂപ്പ് എഫിൽ മുൻ ചാമ്പ്യൻമാരായ ഇന്റർമിലാന് ഇതിലേറെ ദുരിതമാണ്. ഏഴുപോയിന്റുമായി രണ്ടാം സ്ഥാനക്കാരായ ഇന്റർ ഇന്ന് നേരിടുന്നത് ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയെയാണ്. അതേസമയം ഏഴ് പോയിന്റുമായി മൂന്നാമതുള്ള ബൊറൂഷ്യ ഡോർട്ട് മുണ്ടിന് ദുബലരായ സ്ളാവിയ പ്രാഹയ്ക്കെതിരെയാണ് മത്സരം. ഇൗ കളിയിൽ ബൊറൂഷ്യ ജയിച്ചാൽ ഇന്ററിന്റെ കാര്യം കടുപ്പമാകും.

പോയിന്റ് നില (ടീം, കളി, പോയിന്റ് ക്രമത്തിൽ)

ഗ്രൂപ്പ് ഇ

ലിവർപൂൾ 5-10

നാപ്പോളി 5-9

സാൽസ്ബർഗ് 5-7

ജെൻക് 5-1

ഗ്രൂപ്പ് എഫ്

ബാഴ്സലോണ 5-11

ഇന്റർമിലാൻ 5-7

ഡോർട്ട് മുണ്ട് 5-7

സ്ളാവിയ പ്രാഹ 5-2

ഗ്രൂപ്പ് ജി

ലെയ്‌പ്സിഗ് 5-10

സെനിത്ത് 5-7

ലിയോൺ 5-7

ബെൻഫ്ക 5-4

ഗ്രൂപ്പ് എച്ച്

അയാക്സ് 5-10

വലൻസിയ 5-8

ചെൽസി 5-8

ലില്ലെ 5-1

ഇന്നത്തെ മത്സരങ്ങൾ

നാപ്പോളി Vs ജെൻക്

ലിവർപൂൾ Vs സാൽസ്ബർഗ്

(രാത്രി 11.25 മുതൽ‌)

അയാക്സ് Vs വലൻസിയ

ബെൻഫിക്ക Vs സെനിത്ത്

ബൊറൂഷ്യ Vs സ്ളാവിയ പ്രാഹ

ചെൽസി Vs ലില്ലെ

ഇന്റർമിലാൻ Vs ബാഴ്സ

ലിയോൺ Vs ലെയ്‌പ്‌സിംഗ്

(രാത്രി 1.30 മുതൽ)