തുമ്പ : കേരളത്തിന്റെ കുപ്പായത്തിൽ ആദ്യമായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ പാതിമലയാളിയും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പയുടെ സെഞ്ച്വറിയോടെ പുതിയ സീസണിൽ കേരളം തുടങ്ങി.
ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം കളിനിറുത്തുമ്പോൾ 276/3 എന്ന നിലയിലെത്തി. ഉത്തപ്പയുടെ സെഞ്ച്വറിക്കൊപ്പം (102) ഒാപ്പണർ പി. രാഹുലിന്റെ (97) സെഞ്ച്വറിക്ക് അടുത്തുവരെയെത്തിയ പ്രകടനവും കേരളത്തിന് മികച്ച തുടക്കം നൽകുന്നതിന് വഴിവച്ചു.
രാഹുലും ജലജ് സക്‌സേനയും ചേർന്നാണ് ഒാപ്പണിംഗിനിറങ്ങിയത്. 55 പന്തുകളിൽ 32 റൺസ് നേടിയ സക്‌സേന 21-ാം ഒാവറിൽ ടീം സ്കോർ 68 ൽ നിൽക്കുമ്പോൾ തേജസ് ബറോക്കയുടെ പന്തിൽ ലളിത് യാദവിന് ക്യാച്ച് നൽകി മടങ്ങി. ആറ് ഫോറുകൾ ജലജ് പായിച്ചിരുന്നു. തുടർന്ന് ക്രീസിലൊരുമിച്ച രാഹുലും ഉത്തപ്പയും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത് 118 റൺസാണ്. 174 പന്തിൽ 11 ഫോറും രണ്ട് സിക്സുമടക്കം 97 റൺസിലെത്തിയ രാഹുലിനെ വികാസ് മിശ്ര എൽ.ബിയിൽ കുരുക്കിയത് നിർഭാഗ്യകരമായി. തുടർന്നിറങ്ങിയ ക്യാപ്ടൻ സച്ചിൻ ബേബിക്കാെപ്പം (36 നോട്ടൗട്ട്) 90 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഉത്തപ്പ പുറത്തായത്.
221 പന്തുകൾ നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്സും പായിച്ച ഉത്തപ്പ സാംഗ്‌വാന്റെ പന്തിൽ ലളിത് യാദവിന് ക്യാച്ച് നൽകുകയായിരുന്നു. ഉത്തപ്പ പുറത്തായതോടെയാണ് ഇന്നലത്തെ കളിക്ക് കർട്ടൻ വീണത്.
വസീം ജാഫർ @ 150
വിജയവാഡ : ഇന്നലെ വിദർഭയ്ക്ക് വേണ്ടി ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാനിറങ്ങിയ വെറ്ററൻ ബാറ്റ്‌സ്മാൻ വസീം ജാഫർ 150 രഞ്ജി മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡിന് അർഹനായി. 145 രഞ്ജി മത്സരങ്ങൾ കളിച്ചിട്ടുള്ള ദേവേന്ദ്ര ബുണ്ടേലയുടെ റെക്കാഡ് ജാഫർ നേരത്തെ മറികടന്നിരുന്നു.
11775- റൺസ് രഞ്ജി ട്രോഫിയിൽ
നേടിയ റെക്കാഡിന് ഉടമയാണ് ജാഫർ
253 -ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ
വസീം ജാഫർ കളിച്ചിട്ടുണ്ട്
19,147 -റൺസ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ
നേടിയിട്ടുണ്ട്
31 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും ഇന്ത്യൻ കു
പ്പായമണിഞ്ഞു
പിച്ചിൽ പാസ്, കളി വൈകി
വിജയവാഡ : ഇന്നലെ വിദർഭയും ആന്ധ്രയും തമ്മിൽ വിജയവാഡയിൽ നടന്ന രഞ്ജി ട്രോഫി മത്സരം പിച്ചിൽ പാസിനെ കണ്ടതിനെതുടർന്ന് വൈകി. മത്സരത്തിൽ ടോസിട്ട് കഴിഞ്ഞശേഷമാണ് പാസിനെ കണ്ടത്. ഗ്രൗണ്ട്സ് മാൻമാർ ചേർന്ന പാസിനെ തുരത്തുന്ന വീഡിയോ ബി.സി.സി.ഐയാണ് പുറത്തുവിട്ടത്.
ഫുട്ബാൾ ആരാധകന്
കുത്തേറ്റം
മിലാൻ : മത്സരത്തിനുശേഷം കളിക്കാർ ഗാലറിക്ക് നേരെ ഉൗരിയെറിഞ്ഞ ജഴ്സികൾ സ്വന്തമാക്കാനുള്ള തർക്കത്തിനിടെ ഫുട്ബാൾ ആരാധകന് കുത്തേറ്റു. ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ എ.സി മിലാനും ബൊളോഞ്ഞയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മിലാൻ താരങ്ങൾ സമ്മാനിച്ച ജഴ്സിയാണ് ദുരന്തമുണ്ടാക്കിയത്. മിലാൻ ആരാധകനാണ് കുത്തേറ്റത്.
ക്യാപ്ഷൻ
സൗത്ത് ഏഷ്യൻ ഗെയിംസിൽ 3 x 3 ബാസ്കറ്റ് ബാൾ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ താരങ്ങളായ ആർ. ശ്രീകല, ശ്രുതി മേനോൻ, അനീഷ്യ ക്ളീറ്റസ് എന്നിവർ സഹതാരം സോന ബാർക്കറിനൊപ്പം
സൗത്ത് ഏഷ്യൻ കിരീടമുറപ്പിച്ച് ഇന്ത്യ
കാഠ്മണ്ഡു : 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിന് ഇന്ന് തിരശീല വീഴാനിരിക്കേ കിരീടമുറപ്പാക്കി ഇന്ത്യ. 159 സ്വർണവും 91 വെള്ളിയും 44 വെങ്കലവും അടക്കം 294 മെഡലുകളാണ് ഇന്ത്യയ്ക്ക് ഉള്ളത് രണ്ടാംസ്ഥാനക്കാരായ നേപ്പാളിന് 49 സ്വർണമടക്കം 195 മെഡലേയുള്ളൂ.