തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച തടവുകാരൻ പാലക്കാട് ചിറ്റൂർ സ്വദേശി ജ്ഞാനകേസരി (48)മരിച്ചു. പ്രമേഹം മൂലം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആരോഗ്യ സ്ഥിതി വഷളായതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. തിങ്കളാഴ്‌ച രാത്രി പത്തരയോടെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ.