പാലോട്: ഹരിതകേരളം പദ്ധതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നന്ദിയോട് ഗ്രാമപഞ്ചായത്തിൽ നടന്ന തോട് നവീകരണത്തിന്റെയും ജലസംരക്ഷണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ് അദ്ധ്യക്ഷയായ യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ആർ. പ്രസാദ്, ആലുംകുഴി വാർഡ് മെമ്പർ ദീപ ജോസ്, സന്തോഷ് കുമാർ, പച്ചത്തുരുത്ത് കോ-ഒാർഡിനേറ്റർ ഹരി, രാമചന്ദ്രൻ പിള്ള, തൊഴിലുറപ്പ് ജീവനക്കാരായ സിദ്ദിഖ്, ബിജു എന്നിവർ സംസാരിച്ചു.