കിളിമാനൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡും ചൈതന്യ കണ്ണാശുപത്രിയും മേലാറ്റുമുഴി ബ്രദേഴ്സ് സ്‌പോർട്സ് ആൻഡ് ആർട്സ് ക്ലബും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും 15ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ മേലാറ്റുമുഴി ഗവ. എൽ.പി.എസിൽ നടക്കും. ക്യാമ്പ് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്രദേഴ്സ് പ്രസിഡന്റ് യു.എസ്. സാബു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ടി. ശരത്ചന്ദ്രപ്രസാദ്, യുവജന ബോർഡ് വൈസ് ചെയർമാൻ പി. ബിജു എന്നിവർ മുഖ്യാതിഥികളാകും. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് മുഖ്യപ്രഭാഷണം നടത്തും. ബ്രദേഴ്സ് സെക്രട്ടറി വി. ശ്യാം സ്വാഗതം പറയും. വാർഡംഗങ്ങൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.