തിരുവനന്തപുരം : സാധാരണക്കാരന് താത്പര്യമുള്ള സർക്കാരുകളെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എം.എൽ.എ ബി. രാഘവൻ എസ്. അജയകുമാർ, ഷൈലജാബീഗം, മടവൂർ അനിൽ തുടങ്ങിയവർ സംസാരിച്ചു.