drama

വെഞ്ഞാറമൂട്: കേരളത്തിന്റെ സാമൂഹ്യപരിഷ്കരണത്തിന് നാടകങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ. അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാനതല നാടക മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാടകം മലയാളിയെ മനുഷ്യനാക്കി മാറ്റിയെന്നും നാടകം ഉഴുതുമറിച്ച മണ്ണായതിനാലാണ് ഫാസിസത്തിന് കേരളത്തിന്റെ മനസ് കീഴടക്കാൻ കഴിയാത്തതെന്നും മന്ത്രി പറഞ്ഞു. രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം ഫ്രാൻസിസ് ടി. മാവേലിക്കരയ്ക്ക് മന്ത്രി സമ്മാനിച്ചു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. നടൻ സുരാജ് വെഞ്ഞാറമൂട്, കോലിയക്കോട് കൃഷ്ണൻ നായർ, പാലോട് രവി, കൊച്ചുപ്രേമൻ, കെ. മീരാൻ, വൈവി ശോഭകുമാർ, അയിലം ഉണ്ണികൃഷ്ണൻ, രമണി പി. നായർ, ജെ.ആർ. പത്മകുമാർ, കെ. ശശികുമാർ, എസ്. അനിൽ, അബു ഹസൻ, വിഭു പിരപ്പൻകോട്, വി.വി. സജി തുടങ്ങിയവർ സംസാരിച്ചു. മത്സര ജേതാക്കൾക്ക് പുരസ്കാരങ്ങളും വിവിധ രംഗങ്ങളിലെ പ്രതിഭകൾളെ അനുമോദിക്കുയും ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ മെഗാഷോയുമുണ്ടായിരുന്നു.