prasannanyogam

മുടപുരം:സി.പി.എം മുൻ കിഴുവിലം ലോക്കൽ കമ്മിറ്റി അംഗവും,മുടപുരം ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന പി. പ്രസന്നന്റെ നിര്യാണത്തോടനുബന്ധിച്ചു മുടപുരം ജംഗ്ഷനിൽ അനുശോചനയോഗം ചേർന്നു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ആർ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.സി.പി.എം ഏര്യാ കമ്മിറ്റി അംഗം എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആർ.കെ.ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,സി.പി.എം ഏര്യാ കമ്മിറ്റി അംഗം ജി.വേണുഗോപാലൻ നായർ,ലോക്കൽ സെക്രട്ടറിമാരായ കൂടത്തിൽ ഗോപിനാഥൻ,വി.എസ്.വിജുകുമാർ,ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ശ്രീകണ് ഠൻ നായർ, കിഴുവിലം രാധാകൃഷ് ണൻ തുടങ്ങിയവർ സംസാരിച്ചു.എൻ.എസ്.അനിൽ നന്ദി പറഞ്ഞു.