subhash-nirvahikkunu

കല്ലമ്പലം: ഞെക്കാട് ഗവ. വി.എച്ച്.എസ്.ഇ സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രീ പ്രൈമറി കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു നൽകി. 'ശ്രേഷ്ഠ ബാല്യം' എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിലൂടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഭാഷ് നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ഷാജികുമാർ.കെ അധ്യക്ഷനായി. വി.എച്ച്.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ എം.ആർ മധു സ്വാഗതവും വോളന്റീർ ലീഡർ ആര്യനന്ദ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ അജി.എൻ, പ്രമീള ചന്ദ്രൻ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ദിലീപ്.ആർ.പി, ഹെഡ് മാസ്റ്റർ എസ്. മധുസൂദനൻ നായർ, പ്രൈമറി ഹെഡ് മിസ്ട്രസ് ലില്ലി, പ്രൈമറി പി.ടി.എ പ്രസിഡന്റ്‌ അനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജി.ആർ.ആർ തുടങ്ങിയവർ പങ്കെടുത്തു.