കഴക്കൂട്ടം: കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ലഞ്ച് ബ്രേക്ക് മികച്ച ഹ്രസ്വ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്‌നോളജി സംഘടിപ്പിച്ച ഏഴാമത് ആൾ കേരള ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലാണിത്. മികച്ച സംവിധായിക, മികച്ച ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങൾ ചിത്രത്തിന്റെ ശില്പി കൂടിയായ കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ളിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തമന്നസോളിന് ലഭിച്ചു. മികച്ച ഹ്രസ്വചിത്രത്തിനുള്ള 50,000 രൂപയും ഛായാഗ്രഹണത്തിനുള്ള 5,000 രൂപയും മികച്ച സംവിധായികക്കുള്ള 5,000 രൂപയും തമന്ന സോളിന് ലഭിച്ചു. തൻമയ സോൾ, ഹൃദ്യ എസ്.അരുൺ, ഇഷിത ഷിവാനി എന്നീ വിദ്യാർത്ഥികളും അദ്ധ്യാപികമാരായ ശ്രീജ, മിനിമോൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. അവിനാഷ് ഷാനി, അനഘ സുരേഷ്, മുഹമ്മദ് ഇർഫാൻഎന്നിവർ സംവിധാന സഹായികളായിരുന്നു. ഏഴോളം രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു.