ആറ്റിങ്ങൽ: ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്രിന്റെ ആഭിമുഖ്യത്തിൽ എൻ. രാമാനന്ദൻ സ്‌മാരക പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടക്കും. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. എം. വിജയകുമാർ,​ ആനാവൂർ നാഗപ്പൻ,​ സി. അജയകുമാർ,​ ബി. സത്യൻ എം.എൽ.എ,​ ആർ. സുഭാഷ്,​ ആറ്റിങ്ങൽ സുഗുണൻ,​ എം. പ്രദീപ്,​ അഡ്വ.എസ്. ലെനിൻ എന്നിവർ സംസാരിക്കും. സൊസൈറ്റി പ്രസിഡന്റ് ആ‌ർ. രാമു അദ്ധ്യക്ഷത വഹിക്കും.