ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്കിൽ ഉള്ളി,സവാള,പഴം,പച്ചക്കറികൾ,പരിപ്പ് വർഗങ്ങൾ എന്നിവ വിൽക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോക്കും വിലവിവരവും കാണിക്കുന്ന പട്ടിക പൊതുജനത്തിന് വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.