കടയ്ക്കാവൂർ: കടയ്ക്കാവൂർ ജനതാദൾ യു.ഡി.എഫ് വിഭാഗം മഹിളാസംഘം ജനതാസ്ത്രീ സമ്മേളനം കടയ്ക്കാവൂർ അമ്പാടി ഹാളിൽ നടന്നു. ദേവി സുബിത ചൗളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കുറ്റിമൂട് ബഷീർ ഉദ്ഘാടനം ചെയ്തു. ജനത സ്ത്രീജില്ലാ പ്രസിഡന്റ് ലതാ മേനോൻ, അയിലം ചന്ദ്രബാബു, ബിനു, ലക്ഷ്മി, എന്നിവർ സംസാരിച്ചു. കടയ്ക്കാവൂർ ഭാരവാഹികളായി ലക്ഷ്മി (പ്രസിഡന്റ്), അമ്പിളി (ജനറൽ സെക്രട്ടറി), ദേവിസുബിദചൗള (ട്രഷറർ), സുജിത (ചെറുകിട വ്യവസായ കോ ഒാർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിയിൽ അംഗങ്ങളായിട്ടുള്ള മഹിളകൾക്ക് വേണ്ടി ചെറുകിട വ്യവസായങ്ങൾ തുടങ്ങാനും യോഗം തീരുമാനിച്ചു.