ആറ്റിങ്ങൽ: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഗുരുനാഗപ്പൻ കാവ് മണിയൻകോട് ചരുവിള വീട്ടിൽ ജയന്റെ ( 37)​ മൃതദേഹമാണ് ഗുരുനാഗപ്പൻ കാവിന് സമീപത്തുകണ്ടത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. ഇതിനു സമീപം മദ്യകുപ്പികളും കണ്ടെത്തി.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: അനിത. മക്കൾ: വിഷ്ണു. വിശാഖ്.