തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. ശമ്പളം മുടങ്ങാതെ നൽകുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, നേതാക്കളായ എം.ജി. രാഹുൽ, പ്രദീപ്, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, കെ.എസ്. മധുസൂദനൻ, പി.എസ്. നായിഡു, പാപ്പനംകോട് അജയൻ തുടങ്ങിയവർ സംസാരിച്ചു.