viswa

കാട്ടാക്കട: കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം വളർത്തുന്നതിനായി കാട്ടാക്കട വിശ്വദീപ്തി സ്കൂളിൽ വാട്ടർബെൽ പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞുള്ള ഇടവേളകളിലും നീണ്ട മണിമുഴങ്ങും. ഈ സമയം ക്ലാസിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ കൊണ്ടുവന്നിട്ടുള്ള വെള്ളം കുടിക്കും. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ടോമിജോസഫ്, വൈസ് പ്രിൻസിപ്പൽ എസ്.എസ്.ശോഭ, സ്കൂൾ ആരോഗ്യമന്ത്രി മാസ്റ്റർ കെന്നിജോർജ്, ഡോ. നിവ്യ.പി.തോമസ് എന്നിവർ വിദ്യാർത്ഥികളോടൊന്നിച്ച് വെള്ളം കുടിച്ച് വാട്ടർബെൽ പദ്ധതി ഉദ്ഘാടനം ചെയ്തു.