തിരുവനന്തപുരം: ടൂറിസ്റ്റ് വാഹന വ്യവസായത്തെ സംരക്ഷിക്കുക, ഓപ്പറേറ്റർമാരെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ പരിശോധനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.സി.ഒ.എ) സെക്രട്ടേറിയറ്റ് ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വർക്കല കഹാർ, സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ട്രഷറർ ഐ.സി. ഐവർ, സിനിത്ത് അൻസാരി, സൂര്യബിജു തുടങ്ങിയവർ സംസാരിച്ചു.