വെട്ടുതുറ :കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്,ആറ്റിങ്ങൽ ഉപകാര്യാലയത്തിനു കീഴിൽ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് പുതിയ രജിസ്ട്രേഷന് അപേക്ഷിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയന്റെ സഹകരണത്തോടെ കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ആറ്റിങ്ങൽ ഉപകാര്യാലയത്തിൽ ഇന്ന് രാവിലെ 10.30 മുതൽ കുടിശിക നിവാരണ മേള സംഘടിപ്പിക്കും.മംഗലപുരം,ശാസ്തവട്ടം,കോരാണി,ചിറയിൻകീഴ്,കിഴുവിലം,അഴൂർ,വക്കം,കടയ്ക്കാവൂർ,അഞ്ചുതെങ്ങ് എന്നീ പ്രദേശങ്ങളിലെ സ്കാറ്റേർഡ് തൊഴിലാളികൾക്ക് ഓഫീസിൽ ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.ഫോൺ : 0470 2625107.