തിരുവനന്തപുരം: കണിയാപുരം സെന്റ് വിൻസെന്റ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമവും 20-ാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 14ന് നടക്കും. ' പുന്നമരത്തണലിൽ വീണ്ടും' എന്ന പേരിൽ ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന പരിപാടി 1999-2000 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമമാണ്. ഫോൺ: 9072717803, 9847245476.