ജയിൽ വകുപ്പിൽ, കാറ്റഗറി നമ്പർ 138/2017 പ്രകാരം, വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (ഫീമെയിൽ)(പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് 16 നും കാറ്റഗറി നമ്പർ 139/2017 പ്രകാരം വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (മെയിൽ)(പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് 17 നും രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ കായികക്ഷമതാ പരീക്ഷയിൽ വിജയിച്ചവർക്ക് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ പ്രൊഫൈലിൽ.
ഒ.എം.ആർ പരീക്ഷ
എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ, കാറ്റഗറി നമ്പർ 276/2018 പ്രകാരം വിജ്ഞാപനം ചെയ്ത, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 14 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.
ശാരീരിക അളവെടുപ്പ്/കായികക്ഷമതാ പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ വനംവകുപ്പിൽ, കാറ്റഗറി നമ്പർ 582/2017, 584/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 16, 17 തീയതികളിൽ രാവിലെ 6 മുതൽ പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും അസൽ തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ പ്രൊഫൈലിൽ .
ഉത്തരക്കടലാസുകൾ നീക്കംചെയ്യും
2018 ജനുവരി 1 മുതൽ ഡിസംബർ 31 വരെ തീയതികളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നീക്കം ചെയ്ത് വിൽക്കുന്നതിന് തീരുമാനിച്ചു. തസ്തിക തിരിച്ചുളള ലിസ്റ്റ് വെബ്‌സൈറ്റിൽ.