തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛ 462ാമത് സമാധിയോടനുബന്ധിച്ചുള്ള ദേശീയ രാമായണ മഹോത്സവം 19 മുതൽ ജനുവരി 20 വരെ ടാഗോർ തിയേറ്ററിൽ നടക്കും. രാവിലെ 10ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്യും. രാംബഹദൂർ സിംഗ് മുഖ്യതിഥിയാകും. പതിനായിരം രാമായണ പഠനകേന്ദ്രങ്ങളുടെ കർമ്മപദ്ധതി മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുൻ പ്രസി‌ഡന്റ് എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ അടൂർപ്രകാശ്,​ ബിനോയ് വിശ്വം,​ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ,​ കെ. ആൻസലൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് രാമായണ ദർശനം എന്ന സെമിനാർ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ടി.പി.ശങ്കരൻ കുട്ടി നായർ,​ ഡോ. വി. രാജകൃഷ്ണൻ,​ രാജീവ് ഇരിങ്ങാലക്കുട,​വിനോദ് വൈശാഖി, കെ. സുദർശനൻ,​ ജി.​ രാജ്മോഹൻ തുടങ്ങിയവർ പങ്കെടുക്കും.