വിഴിഞ്ഞം:വീട്ടമ്മയെ വെളളക്കെട്ടിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കരിമ്പളളിക്കര വയലിൻകരയ്ക്കടുത്ത് മത്സ്യത്തൊഴിലാളിയായ റൂഗത്തിന്റെ ഭാര്യ പനിയമ്മ(44) യെയാണ് വീടിനോട് ചേർന്നുളള വെളളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ ആറോടെ വീട്ടമ്മ ചതുപ്പിനോടുചേർന്നുളള കുളിമുറിയിലേക്ക് പോയിരുന്നതായി പറയുന്നു. ഇവരെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചതുപ്പിൽ മരിച്ചനിലയിൽ കണ്ടത്. വിഴിഞ്ഞം പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും സംസ്‌ക്കാരം സിന്ധുയാത്രാമാത ദേവാലയത്തിൽ ഇന്ന് രാവിലെ 10 ന്. മക്കൾ :മെഡോണ, അനിൽ. മരുമകൻ പ്രതീഷ്.