udf

വിതുര: മോദി സർക്കാരിന്റെ പൗരത്വബിൽ രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനായി മുഖ്യപങ്ക് വഹിച്ച മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചാണെന്നും, മതത്തിന്റെ പേരിലുള്ള വിഭജനം രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് സംഘപരിവാറും കൈക്കൊണ്ടു വരുന്നതെന്നും മുൻ എം.പി എൻ.പീതാംബരക്കുറുപ്പ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തെ കടക്കെണിയിൽ മുക്കിയെന്നും അദ്ദേഹം പറഞ്ഞു. തൊളിക്കോട് പഞ്ചായത്തിലെ വികസന സ്തംഭനാവസ്ഥയ്ക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പീതാംബരക്കുറുപ്പ്. എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. തോട്ടുമുക്ക് അൻസർ, തൊളിക്കോട് ഷംനാദ്, ലിജി, നട്ടുവൻകാവ് വിജയൻ, ടി.നളിനകുമാരി, മലയടി പുഷ്പാംഗദൻ, ചായംസുധാകരൻ, ഉവൈസ്ഖാൻ, കെ.എൻ.അൻസർ, റമീസ് ഹുസൈൻ, സുകുമാരൻകുട്ടി എന്നിവർ സംസാരിച്ചു.