നെടുമങ്ങാട്: രണ്ടാമത് പി. പ്രഭാകരൻ സ്‌മാരക പുരസ്‌കാരത്തിന് നെടുമങ്ങാട് മത്സ്യസഹകരണ സംഘം പ്രസിഡന്റും പ്രമുഖ സഹകാരിയുമായ എം. ഹമീദ് കണ്ണിനെ തിരഞ്ഞെടുത്തതായി സ്‌മാരകസമിതി ചെയർമാൻ ആനാട് ജയൻ അറിയിച്ചു. ദീർഘകാലം ആനാട് സർവീസ് സഹകരണ ബാങ്കിന്റെയും ഫാർമേഴ്‌സ് ബാങ്കിന്റെയും പ്രസിഡന്റായി സേവനമുഷ്ഠിച്ച പി. പ്രഭാകരന്റെ ഓർമ്മയ്ക്കാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. 13ന് വൈകിട്ട് 5ന് ആനാട് ഗവ. എൽ.പി.എസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.