manoj

വെഞ്ഞാറമൂട്: വാമനപുരത്തുനിന്നു കാണാതായ അവനവഞ്ചേരി വില്ലേജ് ഓഫീസർ ഇന്നലെ മടങ്ങിയെത്തി. വാമനപുരം അമ്മൻകോവിലിന് സമീപം സനു സ്‌മൃതിയിൽ എൻ.കെ. മനോജിനെ (44) കഴിഞ്ഞമാസം 30 മുതലാണ് വീട്ടിൽ നിന്നു കാണാതായത്. താൻ മുംബയിലേക്കാണ് പോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഇന്നലെ തിരുവനന്തപുരത്ത് എത്തുമെന്ന് മനോജ് അറിയിച്ചിരുന്നു. ഉച്ചയോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ മനോജിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പിതാവിന്റെ മരണാനന്തര ചടങ്ങിന് രണ്ടുദിവസം മുമ്പാണ് ഇയാളെ കാണാതായത്. മാനസിക സംഘർഷത്തെ തുടർന്ന് ഇവിടെ നിന്നു മാറിനിൽക്കുകയായിരുന്നെന്നാണ് സൂചന. മനോജ് മുംബയിലുള്ളതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.