thief-

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ മറവിൽ രാത്രികാലങ്ങളിൽ മോഷണം വ്യാപകമാകുന്നതായി കച്ചവടക്കാരും നാട്ടുകാരും പരാതിപ്പെടുന്നു. ബാലരാമപുരം എസ്.ബി.ഐ ശാഖ മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലും മോഷണം നടന്നതായി കണ്ടെത്തി. ബാങ്കിന്റെ ഷട്ടറും അനുബന്ധസാധനങ്ങളും മോഷ്ടിച്ചതിന് പുറമേ കിണറിനോടനുബന്ധിച്ചുള്ള ജനറേറ്ററിൽ ഘടിപ്പിച്ചിരുന്ന പൈപ്പുകളും ഫുട് വാൽവുകളും അറുത്ത് മാറ്റിയ നിലയിലായിരുന്നു. ബാങ്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ തക്കം നോക്കി ഇലക്ട്രിക് സാധനങ്ങളും പൈപ്പിന്റെ ടാപ്പ്,​ ഗേറ്റിന്റെ പൂട്ടുകൾ,​ ഫർണിച്ചറിന്റെ ഭാഗങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മോഷണം പോയതായി ബാങ്ക് അധികൃതർ പരാതിപ്പെട്ടു. ഇത്തരത്തിലുള്ള മോഷണം അമർച്ച ചെയ്യാൻ പൊലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും കള്ളൻമാരെ പിടികൂടണമെന്നും നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെട്ടു.