m-s-chithra

വർക്കല: സ്വകാര്യ ബസിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല മുണ്ടയിൽ സുധാലയത്തിൽ എ.എസ്.ദിലീപിന്റെ ഭാര്യ എം.എസ്.ചിത്ര (43)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിന് പുത്തൻചന്ത ആശുപത്രിക്ക് മുന്നിലെ ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. വിവാഹചടങ്ങിൽ പങ്കെടുത്തശേഷം ഭർത്താവിനൊപ്പം മടങ്ങുമ്പോഴാണ് ഇവരുടെ ബൈക്കിൽ സ്വകാര്യബസ് ഇടിച്ചത്. തെറിച്ച് ബസിനടിയിൽ വീണ് ചിത്രയുടെ തോളും കൈയും ടയറിനടിയിൽപ്പെട്ടു. ഭർത്താവ് ദിലീപിനും അപകടത്തിൽ പരിക്കേറ്റിരുന്നു. മകൻ: മാധവ്.