കിളിമാനൂർ :പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന മഞ്ചാടി എന്ന ഗണിത പ്രോജക്ടിൽ വോളണ്ടിയർമാർ,​ റിസോഴ്‌സ് മദേഴ്‌സ് എന്നീ വിഭാഗങ്ങളിൽ 6 വീതം ഒഴിവുകളുണ്ട് .വോളണ്ടിയർമാർ പ്ലസ് ടു വരെ ഗണിതം പഠിച്ചവരും,​ റിസോഴ്‌സ് മദേഴ്‌സ് പ്ലസ്ടുവിന് ഗണിതം പഠിച്ച ബിരുദധാരികളുമായിരിക്കണം. പഴയകുന്നുമ്മേൽ പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ 1 ന് വൈകിട്ട് 4ന് മുൻപായി ബയോഡേറ്റ സഹിതം അപേക്ഷിക്കണം. ഫോൺ 9961209682.